Latest NewsKeralaNews

വ്യക്തിപൂജ അംഗീകരിക്കില്ല: വിഭാഗീയതക്കെതിരെ തുറന്നടിച്ച് പിണറായി

പാലക്കാട് : സി.പി.എം. ജില്ലാസമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഭാഗീയത വച്ചുപൊറുപ്പിക്കാനാവില്ലെന്നും തുരുത്തുകളായി നില്‍ക്കാന്‍ ശ്രമിക്കുന്നതിനുപകരം പാര്‍ട്ടിക്കൊപ്പം നില്‍ക്കയാണ് വേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വ്യക്തിപൂജയും വ്യക്തികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നിലപാടുകളും അംഗീകരിക്കാനാവില്ല. വി.എസ്. പാര്‍ട്ടിയോടൊപ്പമാണ്. മറിച്ച്‌ കരുതേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയുടെ മറുപടിക്കുശേഷമാണ് പിണറായി വിജയന്‍ പ്രസംഗമാരംഭിച്ചത്. ഒരുമണിക്കൂറോളം നീണ്ട പ്രസംഗത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രതികരണം രൂക്ഷമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button