ന്യൂഡല്‍ഹി•ആധാര്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തിയ മൊബൈല്‍ കണക്ഷനുകളില്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ലെന്നും മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത നിഷേധിക്കുന്നു എന്നും യു.ഐ.ഡി.എ.ഐ യും വാര്‍ത്താ വിനിമയ മന്ത്രാലയവും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പുതിയ കണക്ഷനുകള്‍ നല്‍കുമ്പോള്‍ മാത്രമാണ് ആധാര്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്താന്‍ സാധിക്കാതെ വരുന്നത്. അതേസമയം ആര്‍ക്കെങ്കിലും മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ആധാര്‍ ഡീലിങ്ക് ചെയ്യണമെങ്കില്‍ കമ്പനികളുമായി ബന്ധപ്പെട്ടാല്‍ അതിനു സാധിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments