അബുദാബി•സന്ദര്‍ശക- വിനോദ സഞ്ചാര വിസക്കാര്‍ക്ക് രാജ്യത്തു നിന്നു പുറത്തുപോകാതെ തന്നെ വിസ വീണ്ടും നേടാമെന്നതുള്‍പ്പെടെ യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച മൂന്ന് പരിഷ്‌കരണങ്ങള്‍ ഒക്ടോബര്‍ 21 മുതല്‍ നടപ്പാക്കും.
വിധവകള്‍, വിവാഹമോചിതരായസ്ത്രീകള്‍, ഇവരുടെ മക്കള്‍ എന്നിവരുടെ താമസ വിസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടുക, രക്ഷിതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സര്‍വകലാശാല-സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന് ശേഷവും അവരുടെ താമസ വിസ കാലാവധി നീട്ടുക തുടങ്ങിയ പരിഷ്‌കാരങ്ങളും നടപ്പാക്കുമെന്ന് ഐഡന്റിറ്റി-സിറ്റിസന്‍ഷിപ്പ് ഫെഡറേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചു.
രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപകരിക്കുന്ന വിധമാണ് വിസ നിബന്ധനകളിലെ മാറ്റങ്ങള്‍. താമസ വിസയിലുള്ളവര്‍ക്കും കുടുംബവിസയിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി പരിഷ്‌കരണങ്ങള്‍ക്ക് ജൂണില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
Post Your Comments