Latest NewsNattuvartha

വാഹനമോഷണ പരമ്പര; അടൂരിൽ രണ്ടുപേർ കൂടി പോലീസ് പിടിയിൽ

ഇവരുടെ കൂട്ടാളികളെ പോലീസ് പിടികൂടിയിരുന്നു

അടൂർ: വാഹനമോഷണകേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കേരളത്തിൽ വാഹനമോഷണ പരമ്പര നടത്തിയ കേസിലാണ് രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തത്. മോഷണവാഹനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന നെയ്യാറ്റിൻകര പൂർത്തിവിള പുത്തൻവീട്ടിൽ ബിബു(45), ഇവ പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്‌നാട് തിരുനെൽവേലി പാളയംകോട്ട് ശാന്തി നഗറിൽ മൈക്കിൾ (45)എന്നിവരെയാണ് അടൂർ പോലീസ് പിടികൂടിയത് .

ഏതാനും ദിവസങ്ങൾ മുൻപ് ബാങ്ക് കവർച്ചയും വാഹന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്തോഷ് പാസ്‌ക്കൽ, ശെൽവരാജ് എന്നിവരുടെ സംഘത്തിൽപ്പെട്ടവരാണ് ഇവർ. മോഷ്ടിക്കുന്ന വാഹനങ്ങൾ ആദ്യം ബിബുവിന്റെ അടുത്ത് എത്തിച്ച് അവിടെനിന്ന് തമിഴ്‌നാട്ടിൽ നാഗർകോവിലിൽ എത്തിച്ച് മൈക്കിളിന് കൈമാറുകയുമാണ് പതിവ്.

കൂടാതെ മുഹമ്മ പോലീസ്‌സ്‌റ്റേഷൻ പരിധിയിൽനിന്ന് സന്തോഷ് പാസ്‌ക്കലും ശെൽവരാജും ചേർന്ന് മോഷ്ടിച്ച മിനി ലോറിയുടെ എൻജിൻ, ടയറുകൾ, പ്ലേറ്റ്, ആക്‌സിൽ എന്നിവ മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള യാർഡിൽനിന്ന് പോലീസ് കണ്ടെടുത്തു. മോഷണ വാഹനങ്ങൾ വാങ്ങി പൊളിച്ചതിന് ഇരുവർക്കുമെതിരേ തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിൽ കേസ് നിലവിലുള്ളതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button