Latest NewsKerala

സുഹാസിനി രാജിനെ സന്നിധാനത്തേക്കുള്ള യാത്രയില്‍ തടഞ്ഞ സംഭവം; പോലീസ് കേസെടുത്തു

ആയിരക്കണക്കിന് പ്രതിഷേധകര്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ്‌ മരക്കൂട്ടത്ത് വെച്ച് സുഹാസിനിയെ തടഞ്ഞത്.

ശബരിമല: ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും ശബരിമല സന്നിധാനത്തേക്കുള്ള യാത്രക്കിടയില്‍ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. സുഹാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പ്രതിഷേധകര്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ്‌ മരക്കൂട്ടത്ത് വെച്ച് സുഹാസിനിയെ തടഞ്ഞത്.

യാത്ര ആരംഭിച്ചപ്പോള്‍ തന്നെ സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും പോലീസ് സുരക്ഷയില്‍ സുഹാനി യാത്ര തുടങ്ങുകയായിരുന്നു. പിന്നീട് മരക്കൂട്ടത്തെത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതോടെ സുഹാസിനി യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യാത്ര അവസാനിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടയിലും സുഹാസിനിക്ക് നേരെ കല്ലേറും മോശം പദപ്രയോഗങ്ങളുമുണ്ടായി. അതേസമയം തനിക്ക് 51 വയസ്സ് പ്രായമുണ്ടെന്നും പ്രായം തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും പ്രതിഷേധക്കാര്‍ തടയുകയായിരുന്നുവെന്നും സുഹാസിനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button