KeralaLatest News

നിലവിലെ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി ശബരിമല തന്ത്രിയുടെ നിർദ്ദേശങ്ങൾ

ക്ഷേത്രനട അടക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. നട തുറന്ന് അഞ്ച് ദിവസത്തെ പൂജ നടത്തുക എന്നത് ആചാരത്തിന്‍റെ ഭാഗമാണെന്നും തന്ത്രി

ശബരിമല: ശബരിമല സമരത്തിന്‍റെ പേരിൽ അക്രമം പാടില്ലെന്ന് ശബമരിമല തന്ത്രി കണ്ഠര് രാജീവരര്. ശബരിമല പുണ്യപൂങ്കാവനത്തിൽ കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും  അഭ്യർഥിച്ചു.

ഇതിനിടെ ‘രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാമജപ‍‍യാത്രകൾ നടന്നിട്ടുണ്ട്. ദുരുദ്ദേശ ശക്തികളാവാം ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ. ഇത് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വഴിവെച്ചു. ചെറുപ്പക്കാരായ യുവതികൾ മറ്റുള്ളവരുെട വികാരങ്ങൾ മനസിലാക്കി ശബരിമലയിലേക്ക് വരാതിരിക്കുക. സുപ്രീംകോടതിവിധിയെ മാനിക്കുന്നു. തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്.’ തന്ത്രി വ്യക്തമാക്കി.

കൂടാതെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രനട അടക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. നട തുറന്ന് അഞ്ച് ദിവസത്തെ പൂജ നടത്തുക എന്നത് ആചാരത്തിന്‍റെ ഭാഗമാണ്. അത് കടമയാണെന്നും കണ്ഠര് രാജീവരര് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button