NattuvarthaLatest News

വ്യാപാരിക്ക് ക്രൂര മർദ്ദനം; പരിക്കേറ്റ വ്യപാരി ചികിത്സയിൽ

തലയിൽ വലയിട്ടുമൂടിയ ശേഷം വ്യാപാരിയെ ആക്രമിക്കുകയായിരുന്നു

അമ്പലപ്പുഴ: വ്യാപാരിക്ക് ക്രൂര മർദ്ദനമേറ്റു, തോട്ടപ്പള്ളിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു . ഓട്ടോറിക്ഷയിലെത്തിയസംഘം തലയിൽ വലയിട്ടുമൂടിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വ്യാപാരി വേണുഗോപാൽ പറഞ്ഞു.

ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ വേണുഗോപാൽ അമ്പലപ്പുഴ നഗര ആരോഗ്യ പരിശീലന കേന്ദ്രത്തിൽ ചികിത്സ തേടി. കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button