KeralaNews

ആ ഹെൽമെറ്റ് മോഷ്ടിച്ചതല്ല- ബൈക്കില്‍ നിന്നും ഹെല്‍മെറ്റ്‌ എടുത്ത പോലീസുകാരന് പറയാനുള്ളത് 

കോട്ടയം•ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ നിലയ്ക്കലിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പോലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന വാർത്ത ബുധനാഴ്ച വൈകിട്ട് മുതൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഹെൽമറ്റ് ബൈക്കിൽ നിന്നെടുത്ത പോലീസുകാരൻ സംഭവത്തിന്റെ സത്യവസ്ഥ വെളിപ്പെടുത്താൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിനിടയിലെ ഹെൽമറ്റ് കള്ളനെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിവാദത്തില്‍ പെട്ട അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന്‍ വിശദീകരണവുമായി രംഗത്തുവന്നത്.

നാമജപ പ്രതിഷേധം എന്ന് കരുതിയാണ് പോലീസ് നിലയ്ക്കലിലേക്കും പമ്പയിലേക്കും കാര്യമായ മുന്നൊരുക്കമൊന്നുമില്ലാതെ എത്തിയത്. എന്നാൽ സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് മനസിലായത്. മഴ പെയ്യുന്നതിലും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നു വീണത് എന്നും അഗസ്റ്റിൻ ജോസഫിന്റെ പോസ്റ്റിൽ പറയുന്നു.

അഗസ്റ്റിൻ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല… എന്റെ കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു. അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button