പരീക്ഷണ ഓട്ടത്തിന് സജ്ജമായി ഒരു മെട്രോകൂടി. റിയാദ് മെട്രോയുടെ മുഴുവന്‍ മേല്‍പ്പാലങ്ങളുടേയും ജോലികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമായെന്ന് റിയാദ് ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതോടെ മുഴുവന്‍ പാലങ്ങളും പരീക്ഷണ ഓട്ടത്തിന് സജ്ജമായി. ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഭാഗികമായി ആരംഭിക്കുകയും ചെയ്തിരുന്നു.
റിയാദ് ഡവലെപ്മെന്റ് അതോറിറ്റിക്ക് കീഴിലാണ് റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇതിനകം 75 ശതമാനം ജോലിയും പൂര്‍ത്തിയായി.
ഇതില്‍ മേല്‍പാലങ്ങളുടെ പണി പൂര്‍ണമായും തീര്‍ന്നു. ഇവയില്‍ ഇനി റെയില്‍ ഘടിപ്പിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. നിലവില്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്. ഇത് കൂടുതല്‍ ദൂരത്തിലും മേല്‍പ്പാലങ്ങളിലെ ട്രാക്കുകളിലും വ്യാപിപ്പിക്കും.
Post Your Comments