KeralaLatest News

ശബരിമല സ്ത്രീ പ്രവേശന വിധി ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹിന്ദുധര്‍മ്മത്തിന്‍ മേലുളള കയ്യേറ്റം : രാജീവ് ചന്ദ്രശേഖര്‍

ഹിന്ദു വിശ്വാസികള്‍ ഒത്ത് ചേര്‍ന്ന് ഇതിനെതിരെ പൊരുതണമെന്നും എന്നാല്‍ ഇത് പൊതുജനത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനോ രാഷ്ട്രീയം കലര്‍ത്തുകയോ ചെയ്യരുത്

ന്യൂഡല്‍ഹി : ശബരിമല വിധിയോട് അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭ അംഗമായ രാജീവ് ചന്ദ്രശേഖര്‍. ശബരിമല വിധിയെ എതിര്‍ത്ത് കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്ന അയ്യപ്പ നാമജപയാത്രക്ക് അനുകൂലമായ ട്വിറ്റുകളും രാജീവ് ചെയ്തിട്ടുണ്ട്. ശബരിമല സ് ത്രീ പ്രവേശനം സംബന്ധിയായ വിധി  സ് ത്രീകളോടുളള വിവേചനമെന്ന വിഷയത്തിലുപരി ലക്ഷക്കണക്കിന് വരുന്ന സ്തീ പുരുഷ വിശ്വാസികളുടെ ഹിന്ദുധര്‍മ്മ ആചാരങ്ങളേയാണ് തച്ചുടക്കുന്നതെന്ന് രാജീവ് പറഞ്ഞു.

ഹിന്ദു വിശ്വാസികള്‍ ഒത്ത് ചേര്‍ന്ന് ഇതിനെതിരെ പൊരുതണമെന്നും എന്നാല്‍ ഇത് പൊതുജനത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനോ രാഷ്ട്രീയം കലര്‍ത്തുകയോ ചെയ്യരുതെന്ന് രാജീവ് ട്വിറ്ററില്‍ കുറിച്ചു. താന്‍ കുട്ടിക്കാലം മുതല്‍ ശബരിമല കയറാറുണ്ടെന്നും ഇപ്പോള്‍ താന്‍ ഗുരുസ്വാമിയാണെന്നും ഒരു ഒാണ്‍ലെെന്‍ വാര്‍ത്താ പോര്‍ട്ടലില്‍ എഴുതിയിട്ടുണ്ട്. ശബരിമലയില്‍ കയറുന്നതിനുളള സ്ത്രീകളുടെ പ്രായപരിധിയില്‍ കുറവ് വരുത്തുന്നത് തെറ്റാണ് അതിനപ്പുറം അപകടകരവുമാണ്. അത് മാത്രമല്ല ഇത് ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തേയും ആചാരത്തേയും തകര്‍ക്കുന്നതാണെന്ന് രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button