Latest NewsKerala

റിവ്യൂ ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോ? നിലപാട് വ്യക്തമാക്കി പി.എസ്.ശ്രീധരന്‍ പിള്ള

നപുംസക നയം പുലര്‍ത്തുന്നവരോട് പ്രതികരിക്കാനില്ല

ശബരിമല വിഷയത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ സമരം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. നപുംസക നയം പുലര്‍ത്തുന്നവരോട് പ്രതികരിക്കാനില്ല. വിശ്വാസികളാണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ദേവസ്വംബോര്‍ഡ് യോഗത്തിനുമുന്‍പ് അംഗങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തും. ബോര്‍ഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധനാഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മാസപൂജയുമായി ബന്ധപ്പെട്ട് ആചാരപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് പത്മകുമാര്‍ മലയിറങ്ങിയതെന്നും ദേവപ്രശ്നത്തില്‍ നിര്‍ദേശിച്ച പരിഹാരക്രിയകൾ പൂർത്തിയായെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button