തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ഇന്നലെയായിരുന്നു ആദ്യമായി നടതുറന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ പ്രതിഷേധക്കാര്‍ മുന്നിട്ടിറങ്ങിയതോടെ ഇന്നലെ നിലയ്ക്കലും പമ്പയിലും വന്‍ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അതേസമയം സമാധാന പരമായി നടത്തിയ സമരം സംഘര്‍ഷത്തിലേക്ക് വഴിവെക്കാന്‍ കാരണമായത് പൊലീസ് തന്നെയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഇതു തെളിയിക്കുന്ന വീഡിയോയുമായാണ് ഇവര്‍ രംഗത്തെത്തിയത്. എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പ്രശ്‌നങ്ങളുണ്ടാക്കാതെ തങ്ങള്‍ നാമം ജപിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇവിടിരുന്ന് വേണ്ടെന്ന് പറഞ്ഞ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധമുണ്ടായത്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
തുലാമാസ പൂജകള്‍ക്കായി ശബരിമല തുറക്കുമ്പോള്‍ സുപ്രീം കോടതി വിധി മുറുകെപ്പിടിച്ച് ദര്‍ശനത്തിനെത്തുന്ന വനിതകളെ തടയാനായിരുന്നു സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ നിലയ്ക്കല്‍ വഴിയെത്തുന്ന വാഹനങ്ങളില്‍ സ്ത്രീകളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ നടപടി സ്വീകരിച്ച പൊലീസ് അവിടേക്കെത്തിയ വിശ്വാസികളെയടക്കം തല്ലിച്ചതച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/madhava.das.7/videos/1909390122490093/?t=17
Post Your Comments