ഒരു കാർ വാങ്ങുമ്പോൾ ഇൻഷുറൻസിന് കൊടുക്കേണ്ട പ്രാധാന്യം വളരെ വലുതാണ്. അതിനാൽ കാർ ഇൻഷുറൻസ് എടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു. വാഹനത്തിനു സംഭവിച്ച നാശനഷ്ടങ്ങൾ കവർ ചെയ്യുന്നത്തിനുള്ള സമഗ്ര കാർ ഇൻഷുറൻസിനെ കുറിച്ചാണ് അറിയേണ്ടത്. വാഹനത്തിന്റെ കേടുപാടുകൾക്ക് പുറമേ ഈ കാർ ഇൻഷുറൻസ് മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ കേടുപാടുകൾ കവർ ചെയ്യുന്നതിനാൽ മൂന്നാം കക്ഷിക്ക് മാത്രം പരിരക്ഷ നൽകുന്ന തേർഡ് പാർട്ടി ഇൻഷുറൻസിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാണ് സമഗ്ര കാർ ഇൻഷുറൻസ്.
തീ,മോഷണം,നശീകരണ പ്രവണത,പ്രകൃതി ദുരന്തങ്ങളാൽ സംഭവിച്ച കേടുപാടുകൾ,മൂന്നാം കക്ഷിക്ക് സംഭവിച്ച കേടുപാടുകൾ,വർഗീയ കലാപങ്ങൾ പോലുള്ള ആഭ്യന്തര കലഹങ്ങൾ മൂലം നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനത്തിന്റെ തേയ്മാനം,വിലയിടിവ് ,മയക്കുമരുന്നുകളുടെ സ്വാധീനത്തിലുള്ള ഡ്രൈവിങ്ങിൽ സംഭവിച്ച നാശനഷ്ടം, മദ്യപിച്ച് വാഹനമോടിച്ചത് മൂലം ഉണ്ടായ നാശനഷ്ടം, ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ പ്രശ്നങ്ങൾ അനുബന്ധിച്ചുള്ള പ്രവർത്തനം നിലയ്ക്കൽ, ടയറുകൾക്കും ട്യൂബുകൾക്കുമുള്ള കേടുപാടുകൾ, സാധുതയുള്ള ലൈസൻസില്ലാതെ ഡ്രൈവിംഗ് ചെയ്യുന്നത് വഴി വാഹനത്തിന് സംഭവിച്ച നാശനഷ്ടം എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.
സമഗ്ര കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കുന്ന മറ്റു ചില പ്രത്യേകതകളിൽ ചിലത് ചുവടെ ചേർക്കുന്നു
നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമഗ്ര ൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. അതിനാൽ മൂന്നാം കക്ഷി ഇൻഷുറൻസിനേക്കാൾ സമഗ്രമായ കാർ ഇൻഷുറൻസ് കൂടുതൽ പരിരക്ഷ ഉറപ്പാക്കുന്നു. കൂടാതെ അഗ്നിമൂലം ഉണ്ടാകുന്ന അപകടം, അപകടത്തിലുണ്ടാകുന്ന നാശനഷ്ടം, മോഷ്ടിക്കപ്പെട്ട നിങ്ങളുടെ വാഹനം അപകടത്തിൽപെട്ടാൽ അപകടം സംഭവിച്ച ആൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു.
Post Your Comments