
മുംബൈ : യാത്രക്കിടെ വിമാനത്തിൽ എയർഹോസ്റ്റസിനെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബംഗളൂരുവിൽനിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസിന്റെ ജീവനക്കാരിയെ അപമാനിച്ച ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. ഇതിനെതിരെ പ്രതികരിച്ച യുവതിയെ ഇയാൾ ചീത്ത വിളിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
യുവതി അധികൃതരെ അറിയിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ പരാതിയിൽ കേസെടുത്തു. ബുധനാഴ്ച്ച ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ വിട്ടയച്ചു. തുടർന്ന് വ്യാഴാഴ്ച്ച ഇയാളെ വീണ്ടും കോടതിൽ ഹാജരാക്കി. . സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
Post Your Comments