ദുബായ്: യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ യാത്രക്കാരന് മരുന്ന് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. താമസവിസയുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും.
മരുന്നുകളെ കണ്‍ട്രോള്‍ഡ്, സെമികണ്‍ട്രോള്‍ഡ്, അണ്‍കണ്‍ട്രോള്‍ഡ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ഡ് മരുന്നുകളും സെമികണ്‍ട്രോള്‍ഡ് മരുന്നുകളും ഒരു മാസത്തേക്കുള്ളത് മാത്രമേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഈ രണ്ടുവിഭാഗവും കടുത്ത നിയന്ത്രണമുള്ളവയാണ്. ഇവ കൊണ്ടുവരാൻ ഡോക്ടറുടെ പ്രത്യേക കുറിപ്പടിയും രോഗവിവരങ്ങളും വിശദമായ പരിശോധനാ റിപ്പോര്‍ട്ടുകളും ആവശ്യമാണ്. പരിശോധിച്ച ഡോക്ടറുടെ കുറിപ്പടി അംഗീകൃത ആരോഗ്യ റിപ്പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡിയുടെയോ പാസ്‌പോര്‍ട്ടിന്റെയോ പകര്‍പ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷാഫോറം നൽകേണ്ടിവരും. www.mohap.gov.ae എന്ന സൈറ്റിലൂടെ അപേക്ഷാ ഫോം ലഭ്യമാകും.അതേസമയം അണ്‍കണ്‍ട്രോള്‍ഡ് മെഡിസിന്‍ മൂന്നുമാസത്തേക്കുള്ളത് കൊണ്ടുവരാൻ കഴിയും.
Post Your Comments