Latest NewsNattuvartha

കർഷകരെ ദുരിതത്തിലാക്കി ഏലച്ചെടികളിൽ അഴുകൽ രോ​ഗം വ്യാപകമാകുന്നു

സർക്കാരിന്റെ സഹായമില്ലെങ്കിൽ ക്യഷിയുമായി മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണുള്ളതെന്നും കർഷകർ പറയുന്നു

പീരുമേട്: വേനലിനുശേഷമുണ്ടായ ശക്തമായ മഴയിൽ ഏലച്ചെടികളിൽ അഴുകൽ രോഗം ബാധിച്ചത് കൃഷിക്കാരെ ദുരിതത്തിലാക്കി.

രോഗം ബാധിച്ച ഏലച്ചെടികൾ വേരോടെ പിഴുതുമാറ്റി പുതിയ തൈകൾ വെക്കുന്ന പണികളിലാണ് കർഷകർ. ഇതിനായി ലക്ഷങ്ങളുടെ ചിലവ് വേണ്ടി വരും . ഏക്കർ കണക്കിന് കൃഷിയാണ് അഴുകൽ രോഗം ബാധിച്ചുനശിച്ചത്. വിളവെടുപ്പിനു പാകമായ സമയത്താണ് ചെടികളും ചിമ്പും കായും നശിച്ചത്. ഇതോടെ കൃഷിയിൽനിന്നുള്ള വരുമാനവും നിലച്ചു.

വിപണിയിൽ എലക്കായുടെ വിലയും കുറഞ്ഞു. സർക്കാരിന്റെ സഹായമില്ലെങ്കിൽ ക്യഷിയുമായി മുമ്പോട്ടുപോകുവാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് കർഷകർ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button