KeralaLatest News

ശബരിമല വിഷയം; ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആര്‍ത്തവമില്ല, ഞങ്ങള്‍ക്ക് പോകാനാകുമോ? അഞ്ജലി അമീര്‍ ചോദിക്കുന്നു

ശബരിമല വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് അഞ്ജലി അമീര്‍. ശബരിമല വിഷയത്തില്‍ ആര്‍ത്തവമാണ് പ്രധാന പ്രശ്നമായി വരുന്നതെന്ന് അങ്ങിനെയെങ്കില്‍ ആര്‍ത്തവമില്ലാത്ത ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പോകാനാകുമോ എന്ന് നടി അഞ്ജലി അമീര്‍. അതൊന്നും എവിടെയും പറയുന്നില്ലെന്നും എങ്കിലും തങ്ങളിലുള്ള വിശ്വാസികളും ആചാരങ്ങള്‍ പ്രകാരം പോകാനാണ് ആഗ്രഹിക്കുന്നതെന്നും അഞ്ജലി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണുമ്പോള്‍ പേടിയാകുന്നു. വിശ്വാസികള്‍ പോകുന്നതിനോട് യോജിപ്പാണ്. പക്ഷേ നിരീശ്വരവാദികള്‍ എന്തിനാണ് മലയ്ക്ക് പോകാന്‍ ശ്രമിക്കുന്നതെന്ന് അഞ്ജലി ചോദിക്കുന്നു. ഒരു പാട് കാലത്തെ ആചാരങ്ങളും മാമൂലുകളും എന്തിനാണ് മാറ്റിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയിലെ സംഘട്ടനങ്ങളില്‍ പോലും ഒരു ജാതീയ വ്യവസ്ഥയാണ് കാണുന്നത്.

മേല്‍ജാതിക്കാര്‍ നാമജപത്തിലേര്‍പ്പെടുമ്പോള്‍ താഴെത്തട്ടിലുള്ളവര്‍ സംഘര്‍ഷമുണ്ടാക്കുന്നു. കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. അവരെ എങ്ങിനെ പറഞ്ഞ് വിശ്വസിപ്പിക്കണമെന്ന് അറിയില്ല. അവരെ ബലിയാടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. വിശ്വാസികളല്ലാത്തവര്‍ എന്ത് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശബരിമലയില്‍ പോകുന്നതെന്ന് അഞ്ജലി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button