
പത്തനംതിട്ട: 10വയസ്സിനു മുകളിലും 50 വയസ്സിനു താഴെയുമുള്ള സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് കയറാതിരിക്കാന്‍ നിലയ്ക്കലില്‍ പരതിഷേധം ശകതമാകുന്നു. ബസ്സുകളിലും മറ്റും നിരവധി പ്രതിഷേധക്കാരാണ് ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്. 2000 ല്‍ അധികം പ്രതിഷേധകാര്‍ ഇവിടെയെത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതേസമയം രാവിലെ പോലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും സ്ഥാപിക്കുകയാണ്. പോലീസിനു മുമ്പില്‍ വച്ചു തന്നെയാണ അഴിച്ചുമാറ്റിയ പന്തല്‍ വീണ്ടും കെട്ടുന്നത്.
സ്ത്രീകളാണ് പ്രതിഷേധക്കാരില്‍ കൂടുതലും. നിരവധി പ്രതിഷേധകര്‍ എത്തുന്നതോടെ നിലയ്ക്കലിലേക്കും പമ്പയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം 400 ന് താഴെ മാത്രം പോലീസസുകാരാണ് ഇവിടെയുള്ളത്. കൂടാതെ കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിഷേധവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
Post Your Comments