പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിൽ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം. മാധ്യമങ്ങളുടെ വാഹനങ്ങളും ക്യാമറകളും സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ക്ക് ഗുരുതര പരിക്ക്. കൈയ് ഒടിഞ്ഞു തൂങ്ങിയ നിലയിൽ പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ് തക് ചിനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
റിപ്പബ്ലിക് ടിവിയുടെ വനിതാ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്കുനേരെ ബുധനാഴ്ച രാവിലെ കൈയേറ്റ ശ്രമമുണ്ടായി. ഇവര്‍ വന്ന വാഹനം അക്രമികള്‍ അടിച്ചു തകർത്തു. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ സ്നേഹ കോശിയെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ന്യൂസ് 18 റിപ്പോര്‍ട്ടറെയും സമരക്കാര്‍ തടയാന്‍ ശ്രമിച്ചു.
Post Your Comments