കോഴിക്കോട്•ശബരിമലയ്ക്ക് മലയ്ക്ക് പോകാന്‍ മാലയിട്ട യുവതിയ്ക്ക് ജോലി നഷ്ടമായി. മലയ്ക്ക് പോകാന്‍ മാലയിട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ സൂര്യ ദേവാര്‍ച്ചനയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
https://www.facebook.com/permalink.php?story_fbid=2179489392371514&id=100009314229610
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നുജോലി ചെയ്തിരുന്നത്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നാണ് അര്‍ച്ചന മാലയിട്ടത്.
https://www.facebook.com/photo.php?fbid=2178900072430446&set=a.1454925004827960&type=3&permPage=1
അതേസമയം, നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പമ്ബയില്‍ നാമജപം നടത്തുകയായിരുന്ന താഴമണ്‍ തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തേയും മകള്‍ മല്ലികാ നമ്ബൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പമ്ബയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്നാണിത്. ഇരുവരേയും പന്പയിലെ സ്റ്റേഷനിലേക്ക് മാറ്റി. തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബി.ജെ.പി നാമജപ മന്ത്രോച്ചാരണവും തുടങ്ങി.
ഇവരെ കൂടാതെ പമ്പയില്‍ പ്രതിഷേധം നടത്തിയവരേയും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റു ചെയ്തു. സമരത്തിന്റെ പേരില്‍ വ്യാപക സംഘര്‍ഷവും അരങ്ങേറി. സ്ത്രീകളുള്‍പ്പടെയുള്ള സമരക്കാരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ ഇവിടേയ്‌ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവര്‍ കടത്തി വിട്ടത്. ഇത്തരത്തില്‍ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശബരിമലയ്ക്ക് മലയ്ക്ക് പോകാന്‍ മാലയിട്ട വിവരം പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണവും ശക്തമായിട്ടുണ്ട്.
Post Your Comments