KeralaLatest News

രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍

നിലയ്ക്കലില്‍ വന്‍ പ്രതിഷേധങ്ങളാണ് രാവിലെ മുതല്‍ അരങ്ങേറുന്നത്

നിലയ്ക്കല്‍: ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പാ പോലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

നിലയ്ക്കലില്‍ വന്‍ പ്രതിഷേധങ്ങളാണ് രാവിലെ മുതല്‍ അരങ്ങേറുന്നത്. പമ്പയിലും നിലയ്ക്കലിലുമായി തമ്പടിച്ച അയ്യപ്പ ധര്‍മ സേന നിരവധി വാഹനങ്ങള്‍ തടഞ്ഞു. കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഒരു മുന്‍കരുതലായിട്ടാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം രാവിലെ നാമജപ പ്രാര്‍ഥനയ്ക്ക് എത്തിയ തന്ത്രികുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button