നിലക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടര്‍ന്നന് നിലക്കലില്‍ നേരിയ സംഘര്‍ഷം. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്.
രാഹുല്‍ ഈശ്വറും മുത്തശ്ശി ദേവകി അന്തര്‍ജനവും ഒപ്പം നുറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചത്. സന്നിധാനത്തേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല ദര്‍ശനത്തില്‍ നിന്ന് തടഞ്ഞത് സര്‍ക്കാരിന്റെ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും രാഹുല്‍ ഈശ്വറും സംഘവും ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
Post Your Comments