ദുബായ്: യുഎഇയിൽ മരുന്നുകൾ കൊണ്ടുവരാൻ നിബന്ധനകൾ കർശനമാക്കി. താമസവീസയുള്ളവർക്കും സന്ദർശക വീസയിൽ വരുന്നവർക്കും ഒരുപോലെ ഇതു ബാധകമാണ്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.
കൊണ്ടുവരുന്ന മരുന്നുകളെ കൺട്രോൾഡ്, സെമികൺട്രോൾഡ്, അൺകൺട്രോൾഡ് എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം. ആദ്യത്തെ രണ്ടു വിഭാഗത്തിൽ പെടുന്നവയാണെങ്കിൽ ഒരു മാസത്തേക്കുള്ളതു മാത്രമേ കൊണ്ടുവരാനാകൂ. അൺകൺട്രോൾഡ് മെഡിസിൻ ആണെങ്കിൽ മൂന്നുമാസത്തേക്കുള്ളതു കൊണ്ടുവരാം. ആദ്യത്തെ രണ്ടുവിഭാഗവും കടുത്ത നിയന്ത്രണമുള്ളവയാണ്. ഡോക്ടറുടെ പ്രത്യേക കുറിപ്പടിയും രോഗവിവരങ്ങളും വിശദമായ പരിശോധനാ റിപ്പോർട്ടുകളും ആവശ്യമാണ്.
Post Your Comments