ജയ്പ്പൂര്‍: ഡിസംബര്‍ 7ന് നടക്കുന്ന് രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി 200 സീറ്റുകളില്‍ മത്സരിക്കും. ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് ദുംഗറാം ഗെധാറാണ് ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2013ല്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ച് പാര്‍ട്ടി 3.37 ശതമാനം വോട്ടുകളാണ് നേടിയത്. പിന്നീട് 2008ലെ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടാനായി. അതേസമയം സംസ്ഥാനത്ത്് പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച് ഇത്തവണ പരിഹരിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ തവണ 195 സീറ്റുകളിലാണ് ബിഎസ്പി മത്സരിച്ചത്. ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്ന കാര്യത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ. കോണ്‍ഗ്രസിനും ബിജെപ്പിക്കും സംസ്ഥാനത്ത് സ്വീകാര്യത നഷ്ടപ്പെട്ടു എന്നും അതിനാല്‍ ഇത്തവണ പാര്‍ട്ടിയുടെ വോട്ട് വര്‍ദ്ധിക്കുമെന്നാണ് ബിഎസ്പി നേതാക്കളുടെ പ്രതീക്ഷ. അതേസമയം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. വിശാല പ്രതിപക്ഷ ഐക്യം എന്ന തീരുമാനത്തിന് വലിയ തിരിച്ചടിയാണ് ബിഎസ്പിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി മുന്നണി സംവിധാനം വേണ്ടെന്ന് നിലപാടില്‍ ബിഎസ്പി എത്തിയത്.
Post Your Comments