Latest NewsKerala

യൂണിയൻ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം; പോരിനൊരുങ്ങി തച്ചങ്കരി

മുൻകൂർ നോട്ടീസ് പോലും നൽകാതെ ഹൈക്കോടതി വിധിക്ക് വിരുദ്ധമായ സമരം ചെയ്തവർക്കെതിരെ

തിരുവനന്തപുരം: കെഎസ്ആ‍ർടിസിയിലെ യൂണിയനുകള്‍ക്കെതിരെ തുറന്ന പോരിന് എംഡി തോമിൻ ജെ. തച്ചങ്കരി. സമരം നടത്തിയ യൂണിയൻ നേതാക്കള്‍ക്കെതിരെ കേസെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് തച്ചങ്കരി കത്ത് നൽകി. സംഘടിത ശക്തികളുടെ നിയമ ലംഘനത്തിന് നേരെ മുമ്പ് കണ്ണടച്ചതാണ് ഇന്നലെ നടത്തിയ സമരത്തിന് ധൈര്യം നൽകിയതെന്ന് തച്ചങ്കരി സർക്കാരിന് നൽകിയ കത്തിൽ പറയുന്നു. റിസർവേഷൻ കൗണ്ടറുകള്‍ കുടുംബശ്രീക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചായിരുന്നു മൂന്നര മണിക്കൂർ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിയത്. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

ഇതിൽ പ്രതിഷേധമറിയിച്ചാണ് ഗതാഗത സെക്രട്ടറിക്കുള്ള തച്ചങ്കരിയുടെ കത്ത്. മുൻകൂർ നോട്ടീസ് പോലും നൽകാതെ ഹൈക്കോടതി വിധിക്ക് വിരുദ്ധമായ സമരം ചെയ്തവർക്കെതിരെ കേസെടുക്കണമെന്നാണ് മാനേജിംഗ് ഡയറക്ടറുടെ ആവശ്യം. യൂണിയൻ ഭാരവാഹികള്‍ ഉള്‍പ്പെടെ സമരത്തിന് നേതൃത്വം നൽകി 42 പേരുടെ പേരുകളും തച്ചങ്കരി കത്തിനൊപ്പം കൈമാറി. മാനേജിംഗ് ഡയറക്ടർക്ക് അച്ചടക്ക നടപടിക്ക് അധികരമുണ്ടെങ്കിലും സംഭവത്തിന്‍റെ വ്യാപ്തി മനസിലാക്കിയാണ് സർക്കാരിന് കത്തെഴുതെന്നും തച്ചങ്കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button