Bikes & ScootersLatest News

യുവാക്കളെ ഞെട്ടിച്ച് കവാസാക്കി : പുതുതലമുറ Z650 നെയ്ക്കഡ് ബൈക്ക് പുറത്തിറക്കി

മുന്‍തലമുറയെക്കാള്‍ വിലയില്‍ 10,000 രൂപ മോഡലിന് കൂടുതലുണ്ട്

യുവാക്കളെ ഞെട്ടിച്ച്കൊണ്ട് പുതുക്കിയ Z650 നെയ്ക്കഡ് ബൈക്ക് പുറത്തിറക്കി കവാസാക്കി. മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് ബ്ലാക് / മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് എന്ന ഒറ്റ നിറഭേദത്തിലെത്തുന്ന ബൈക്കിലെ 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിൻ 67 bhp കരുത്തും 66 Nm torque ഉം സൃഷ്ടിക്കുന്നു. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ചുമതല വഹിക്കുക.

z650

300 mm, 220 mm ഡിസ്‌ക്കുകള്‍ ഇരട്ട ചാനല്‍ എബിഎസ് സഹിതം മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ്ചുമതല വഹിച്ച് ബൈക്കിനെ സുരക്ഷിതമാക്കുന്നു. 15 കിലോ മാത്രം ഭാരമുള്ള ഷാസിയാണ് പ്രധാന സവിശേഷത. പുതുതലമുറ Z650യുടെ ബുക്കിംഗ് കവാസാക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍തലമുറയെക്കാള്‍ 10,000 രൂപ മോഡലിന് കൂടുതലുണ്ട്. 5.29 ലക്ഷം രൂപയാണ് വില. ഹ്യോസങ് അക്വില പ്രോ 650, ബെനലി TNT600i, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മോഡലുകളായിരിക്കും മുഖ്യ എതിരാളികൾ.

z650 two

shortlink

Related Articles

Post Your Comments

Related Articles


Back to top button