Latest NewsCarsNewsAutomobile

കാവസാക്കി ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിച്ചതായി റിപ്പോർട്ട്

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യയിൽ നിഞ്ച 300 ബിഎസ് 4 പതിപ്പിന്റെ നിർമാണം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ ഷോപ്പുകളിലേക്ക് കാവാസാക്കി അയക്കുന്നില്ലെന്നാണ് വിവരം. എന്നാൽ താല്ക്കാലികമായാണ് നിഞ്ച 300യെ പിൻവലിച്ചതെന്നും ബിഎസ് 6 എന്‍ജിനുമായി ബൈക്ക് വിപണിയിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ബിഎസ് 6ലേക്ക് മാറുമ്പോൾ ബൈക്കിന്റെ വില കൂടിയേക്കും. .10,000 മുതല്‍ 15,000 രൂപ വരെ വില വർദ്ധനവ് പ്രതീക്ഷിക്കാം

KAWASAKI NINJA 300

Also read  : യാത്രക്കാരൻ ബെല്ലടിച്ചു, ബസിൽ വനിതാ കണ്ടക്ടർ കയറിയിട്ടില്ലെന്ന് അറിഞ്ഞത് ബസ് പുറപ്പെട്ട് ഏറെ നേരത്തിന് ശേഷം; ഒടുവിൽ സംഭവിച്ചത്

2013 -ലാണ് നിഞ്ച 300നെ കാവാസാക്കി ആദ്യമായി ഇന്ത്യൻ നിരത്തുകളിലെത്തിച്ചത്. ശേഷം കഴിഞ്ഞ വര്‍ഷമാണ് പുതുക്കിയ നിഞ്ച 300 വിപണിയില്‍ അവതരിപ്പിച്ചത്.ഇതോടെ കാവസാക്കിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലിന് 60,000 രൂപയോളമാണ് കുറവ് വന്നത്. 296 സിസി പാരലല്‍,ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിൻ 38ബിഎച്ച്പി കരുത്തും 27ടോർക്കും സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തും ആറു സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button