മുംബൈ: 2021 ഡ്യുക്കാട്ടി പാനിഗാലെ വി4 സ്പോർട്സ് ബൈക്ക് ഇന്ത്യൻ വിപണിയിലെത്തി. 23.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 2020ൽ ഇന്ത്യയിൽ അവതരിപ്പിച്ച പാനിഗാലെ വി2-നെക്കാൾ ഉയർന്നതാണ് പാനിഗാലെ വി4. വാഹനത്തിന്റെ സ്റ്റാൻഡേർഡ് മോഡലിന് 23.50 ലക്ഷം രൂപ വില വരുമ്പോൾ ഉയർന്ന സ്പെക്ക് ‘എസ്’ ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പാനിഗാലെ വി4-ന് കഴിഞ്ഞ വർഷം നിരവധി അപ്ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിരുന്നു.
കൂടാതെ, 2021 മോഡൽ മോട്ടോർസൈക്കിൾ റൈഡ് ചെയ്യാൻ കൂടുതൽ സുഖപ്രദവും നിയന്ത്രിക്കാവുന്നതുമായി മാറി. 13,000 rpmൽ 211 bhp കരുത്തും, 9,500 rpmൽ 124 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ബിഎസ് 6 കംപ്ലയിന്റ് 1103 സിസി വി4 ഡെസ്‌മോസെഡിസി സ്‌ട്രേഡേൽ എഞ്ചിനാണ് ഡ്യുക്കാട്ടിയുടെ മുൻനിര സ്പോർട്സ് ബൈക്കിന്റെ ഏറ്റവും പുതിയ മോഡലിന്റെ ഹൃദയം.
Read Also:- കോപ അമേരിക്ക 2021: ടൂർണമെന്റ് നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ
കൂടാതെ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോഡിയാകുന്നു. ആറ്-ആക്സിസ് ഇനേർഷ്യൽ ഫ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കി വരുന്ന ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക്സ് പാക്കേജിനൊപ്പം പുതിയ പാനിഗാലെ വി4 വരുന്നു. അതേസമയം, വാഹനത്തിന്റെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
Post Your Comments