ബംഗളൂരു: ലൈംഗികാരോപണം നേരിട്ട സായ് പരിശീലകൻ ആത്മഹത്യ ചെയ്ത നിലയിൽ. ബെംഗളൂരു സായ് കേന്ദ്രത്തിലെ കബഡി പരിശീലകൻ രുദ്രപ്പ ഹൊസമണിയെ ആണ് കർണാടകത്തിലെ ദാവനഗരെയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രസിംങ് റൂമിൽ വച്ച് കോച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പതിമൂന്നുകാരി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടിരുന്നു.
തുടർന്ന് രക്ഷിതാക്കളെത്തി രുദ്രപ്പെയെ കയ്യേറ്റം ചെയ്തു. അന്വേഷണവിധേയമായി സായി പരിശീലകനെ സസ്പെൻഡ് ചെയ്യുകയുണ്ടായി. തെറ്റിന് മാപ്പ് ചോദിക്കുന്നതായി രുദ്രപ്പയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Post Your Comments