Latest NewsIndia

സാധാരണക്കാർക്ക് ആശ്വാസമായി പിഎഫ് പലിശ നിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കാണിത്.

ന്യൂഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 0.4 ശതമാനം ഉയര്‍ത്തി പലിശനിരക്ക് എട്ട് ശതമാനത്തിലേക്കാണ് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ എന്നിവര്‍ക്ക് ജിപിഎഫ് പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പ്രയോജനം ലഭിക്കും. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കാണിത്.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സപ്തംബര്‍ പാദത്തില്‍ 7.6 ശതമാനമായിരുന്നു ജിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന പലിശ നിരക്ക്. കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. നാഷണല്‍ സേവിംഗ്‌സ് സ്‌കീം, പിപിഎഫ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.4 ശതമാനം ഉയര്‍ത്തി കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button