കല്‍പറ്റ: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിക്ക് കഠിനതടവ്. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കൊഴുവണയിലെ പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത കേസിലാണ് അയല്‍വാസിയായ പ്രതി ചേനോത്ത് റോയി(37) ക്ക് പത്ത് വര്‍ഷം കഠിന തടവ് കോടതി വിധിച്ചത്.
കൂടാതെ ഐ.പി.സി. 363 പ്രകാരം തട്ടികൊണ്ടു പോകലിന് മൂന്ന് വര്‍ഷം കഠിന തടവും ലൈംഗിക ബന്ധത്തിന് വേണ്ടി തട്ടികൊണ്ടു പോയതിന് 366 പ്രകാരം അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും ബലാല്‍സംഗത്തിന് 376(1) പ്രകാരം പത്ത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചു. കല്‍പ്പറ്റ ജില്ലാ ആന്റ് സെഷന്‍സ് കോടതി (ഒന്ന്) കെ രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
Post Your Comments