ക്രിമിയ: കോളജിൽ സ്ഫോടനം. റഷ്യൻ ഭരണപ്രദേശമായ ക്രിമിയയിൽ കെർച്ചിലെ ടെക്നിക്കൽ കോളജിലുണ്ടായ സ്ഫോടനത്തിൽ കൗമാരക്കാരായ വിദ്യാർഥികളടക്കം 18പേരാണ് കൊല്ലപ്പെട്ടത്. ക്രിമിയയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു റഷ്യ നിർമിച്ചിരിക്കുന്ന പാലത്തിനു സമീപമായിരുന്നു സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രഥമിക നിഗമനം. എന്നാൽ ഭീകരാക്രമണമാണിതെന്ന് റഷ്യൻ നാഷണൽ ഗാർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments