Latest NewsKerala

ശബരിമല സമരത്തിനെതിരെ സുബ്രഹ്മണ്യം സ്വാമി രംഗത്ത്

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച വ്യക്തികളാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. നൂറ്റാണ്ടുകളായി പാലിച്ചു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്ന് പ്രതിഷേധക്കാര്‍ വാദിക്കുന്നു. അതേസമയം അത്തരത്തിലൊരു പാരമ്പര്യത്തിന്റെ ഭാഗമാണ് മുത്തലാക്കും, മുത്തലാക്ക് നിരോധിച്ചപ്പോള്‍ കോടതി വിധിയെ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ സമരവുമായി തെരുവിലിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യം സ്വാമി തന്റെ പ്രതികരണം അറിയിച്ചത്.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഹിന്ദുക്കളിലെ നവേത്ഥാന ചിന്താഗതിക്കാരും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും തമ്മിലുള്ള പോരാട്ടമാണ്. നിയമത്തിനുമുന്നില്‍ എല്ലാവരും ഒന്നാണെന്ന കാര്യം എല്ലാവരും അംഗീകരിക്കണം. എന്നാല്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധം സുപ്രീം കോടതി വിധിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button