അല്‍ബേര്‍ട്ട: ശബരിമല വിധിക്കെതിരെ പ്രതിഷേധം, കനേഡിയന്‍ പൗരനെ തെരെഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കി .ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിച്ച കനേഡിയന്‍ പൗരനെ തെരെഞ്ഞെടുപ്പില്‍ നിന്നും അയോഗ്യനാക്കി.
ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മണ്‍റ്റണ്‍ സിറ്റിയിലെ സില്‍വര്‍ ബെറി പാര്‍ക്കില്‍ നടന്ന അയ്യപ്പ നാമജപ യാത്രയില്‍ പങ്കെടുത്തതിനാണ് യാഷ് പാലിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ഇന്ത്യന്‍ വംശജനായ യാഷ്പാല് ശര്‍മ്മയെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ‘ആല്‍ബെര്‍ട്ട’ വിലക്കിയത്.
കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടകം, എന്നിവടങ്ങളില്‍ നിന്നുള്ള നൂറോളം ഇന്ത്യന്‍ വംശജര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. യാഷ്പാല് ശര്‍മ്മ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയെങ്കിലും പാര്‍ട്ടി യാഷ്പാലിനെ സ്ഥാനാര്‍ത്ഥിത്വം അയോഗ്യനാക്കുകയായിരുന്നു.
‘യാത്രയെ കുറിച്ചറിഞ്ഞ യാഷ് പാല് ശര്‍മ്മ തനിക്ക് യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. അതിനാലാണ് ഞങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്’ പരിപാടിയുടെ സംഘാടകരിലൊരാളായ ശശി കൃഷ്ണ പറഞ്ഞു.
പരിപാടിയെക്കുറിച്ചറിഞ്ഞ എതിര്‍പാര്‍ട്ടിക്കാര്‍ യാഷ് പാലിനെതിരേ പ്രതിഷേധം നടത്തി. യാഷ് പാല് ലിംഗസമത്വത്തെ എതിര്‍ക്കുകയും സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
Post Your Comments