KeralaLatest News

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവ എഞ്ചിനിയറുടെ കുടുംബത്തിന‌് 1.22 കോടി രൂപ നഷ്ടപരിഹാരം

എംഎസിടി കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവ എഞ്ചിനിയറുടെ കുടുംബത്തിന‌് നഷ‌്ട പരിഹാരമായി 12246000 രൂപ തിരുവനന്തപുരം എംഎസിടി കോടതി വിധിച്ചു. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് അഡ്വാന്‍സ‌്ഡ‌് കംപ്യൂട്ടിങ്ങിലെ (സിഡാക‌്) സീനിയര്‍ എഞ്ചിനിയറായിരുന്ന പേരൂര്‍ക്കട എന്‍സിസി റോഡ‌് ജിഎസ‌്‌എസ‌്‌എന്‍ആര്‍എ 106 അമൂല്ല്യയില്‍ എസ‌് എന്‍ വിഷ‌്ണുപ്രസാദിന്റെ ആശ്രിതര്‍ക്കാണ‌്ശ്രീറാം ജനറല്‍ ഇന്‍ഷൂറന്‍സ‌് കമ്ബനി നഷ‌്ട പരിഹാരം നല്‍കണമെന്ന‌് ജഡ‌്ജി കെ ഇ സാലിഹ‌് വിധിച്ചത‌്.

ബൈക്കില്‍ സഞ്ചരിക്കവെ പാളയത്തുവെച്ച‌് 2015 ജനുവരി 23ന‌് രാത്രി 10.45ഓടെ ലൊറി ഇടിച്ചാണ‌് മുപ്പതുകാരനായ വിഷ‌്ണു പ്രസാദ‌് കൊല്ലപ്പെട്ടത‌്. വിഷ‌്ണുപ്രാസദിന്റെ കുടുംബത്തിനുവേണ്ടി അഡ്വക്കറ്റുമാരായ ഹെന്‍ട്രി തോമസ‌്, സര്‍ജിന്‍ തോമസ‌്, ആശ സര്‍ജിന്‍ എന്നിവര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button