പമ്പ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ അതിരുവിടുന്നതായി പോലീസ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിൽ നിരോധനാജ്ഞ നടപ്പാക്കുമെന്നാണ് സൂചന. പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം എന്നിവിടങ്ങൾ അക്രമ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണ്. നിലവിലെ ഗുരുതരസ്ഥിതി പത്തനംതിട്ട കളക്ടറെ പൊലീസ് അറിയിച്ചിട്ടുണ്ട്. സ്ഥിതി ഒന്നുകൂടി വിലയിരുത്തിയ ശേഷമാകും 144 ഏർപ്പെടുത്താനുള്ള തീരുമാനം. അതേസമയം പൊലീസ് ആത്മസംയമനം പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം, പത്തനംതിട്ട, കാസർകോട് എന്നിവിടങ്ങളിലാണ് ശബരിമല യുവതീ പ്രവേശനം തടയാൻ എന്ന പേരിൽ അക്രമം നടത്താൻ ഗൂഢാലോചന നടന്നതായി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ബോധ്യമായത്. ഹാർത്തൽ നടത്തുന്നതിന്റെ മറവിലും കലാപം നടത്താൻ സാധ്യതയുണ്ട്.
Post Your Comments