ഹരിപ്പാട്: കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ആമയെ പിടിക്കലും വിപണനം നടത്തലും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാടന്‍ കള്ളുഷാപ്പുകളിലും, ഹോട്ടലുകളിലും, ഹോംസ്‌റ്റേകളിലും, ഹൗസ്‌ബോട്ടുകളിലും, ഇഷ്ടഭോജ്യമാണ് ആമ ഇറച്ചികള്‍ .
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആമപിടുത്തവും വിപണനവും നടക്കുന്നത്. കിലോക്ക് 350 രൂപയോളം വിലവരും ആമയിറച്ചിക്ക്. 270 വംശ ജാതികളാണ് ആമകള്‍ക്കുള്ളത്.
ആമകള്‍ക്കുണ്ടാകുന്ന അഞ്ജാതരോഗം കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. കൈനകരി, ചമ്ബക്കുളം, നെടുമുടി എന്നിവിടങ്ങളില്‍ ജൂലൈ മാസങ്ങളില്‍ അജ്ഞാതരോഗത്താല്‍ ആമകള്‍ ചത്തൊടുങ്ങിയിരുന്നു.
പാടശേഖരങ്ങളുടെ ഓരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടെതോടെയാണ് അഴുകിയനിലയില്‍ ആമകളെ നാട്ടുകാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തുപൊങ്ങിയത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളുടേയും പ്രകൃതി സ്‌നേഹികളുടേയും സഹായത്തോടെ ഫീല്‍ഡ് സര്‍വേയും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാരും പഠനങ്ങള്‍ക്ക് സ്വയം തയ്യാറായി വന്നിരുന്നു. ആമയിറച്ചി കഴിച്ച ഇതരജീവികള്‍ ചത്ത് വീണത് ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്.
Post Your Comments