കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ നക്സലൈറ്റ് നേതാവ് ജക്കുല ബാബുവിന് താന്‍ ഗറില്ലാ പ്രസ്ഥാനത്തിന്റെ നേതാവായതിന് പിന്നിലെ കാരണമായി പൊലീസിനോട് പറയാനുണ്ടായത് വ്യത്യസ്തമായ ഒരു പ്രതികാര കഥ. തന്റെ മുഴുവൻ സമ്പാദ്യവുമായി കാമുകനൊപ്പം ഒളിച്ചോടിപോയ ഭാര്യയോട് പ്രതികാരം തീര്ക്കാനാൻ നെക്സലൈറ്റായി മാറിയ ഭർത്താവാണ് തെലുങ്കാനയിലെ സിര്‍സില്ല ജില്ലക്കാരാനായ ജക്കുല ബാബു. ദുബായിലായിരുന്ന അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയത് തന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയി എന്നറിഞ്ഞാണ്.
സി.പി.ഐ.എം.എല്‍ ജനശക്തി എന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ് പിടിയിലായ ജക്കുല. ദുബൈയില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്നു ജക്കുല. 2016 ലാണ് തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതും.
ഇറിഗേഷന്‍ കോണ്ട്രാക്ടര്മാരുടെ സമ്പത്ത് കൊള്ളയടിക്കുന്നതിൽ പ്രധാനശ്രദ്ധ പതിപ്പിച്ചിരുന്ന ജക്കുലക്കെതിരെ 2017ലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എങ്കിലും ഒക്ടോബര്‍ 6 നാണ് ജക്കുലയെയും ദോകലാ ശ്രീകാന്ത് എന്ന ഒരു കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 44,600 രൂപയും അമേരിക്കന്‍ നിര്‍മ്മിത തോക്കും മറ്റ് വെടിമരുന്നുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments