കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊൻമ്പതുകാരൻ പോലീസ് പിടിയിൽ. പൊയിൽക്കാവ് എടക്കുളം തുവ്വയിൽ അശ്വിൻ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഇരുവരെയും ചെന്നൈയിൽ വെച്ച് പിടികൂടുകയായിരുന്നു.
മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി അറിഞ്ഞു. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകലിനും പട്ടികവർഗ പ്രിവൻഷൻ ആക്ട് പ്രകാരവും കേസെടുത്തു. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി കോഴിക്കോട് ജില്ലാ ജയിലേക്ക് റിമാൻഡ് ചെയ്‌തു.
Post Your Comments