മധ്യപ്രദേശ്; ശത്രുനിഗ്രഹ പൂജയോടെ മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ 2 ദിവസത്തെ പ്രചാരണത്തിനു തുടക്കം.ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠില്‍ ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ പ്രചരണ പരിപാടികല്‍ക്ക് തുടക്കം കുറിച്ചത്. മത ചിഹ്നങ്ങളെ പരസ്യമായി ഉപയോഗിച്ചുള്ള പ്രചാരണരീതിയാണ് മധ്യപ്രദേശിലും രാഹുല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കന്യാപൂജയോടെയും നര്‍മദാ വന്ദനവും ചെയ്ത രാഹുല്‍ ഏറെ സമയം അമ്പലത്തില്‍ ചെലവഴിച്ചു. അര മണിക്കൂറോളം പീതാംബര പീഠത്തില്‍ പൂജാരികളുമായി സംസാരിച്ചശേഷമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.1962 ല്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അഭ്യര്‍ഥനപ്രകാരം ഇവിടെ പൂജ നടത്തിയ ശേഷമാണു ചൈനീസ് യുദ്ധം അവസാനിച്ചതെന്നാണു ക്ഷേത്ര അധികൃതര്‍ അവകാശപ്പെടുന്നത്.
1965 ലും ’71ലും ഇന്ത്യ- പാക്ക് യുദ്ധം നടന്നപ്പോഴും 2000 ലെ കാര്‍ഗില്‍ യുദ്ധവേളയിലും പൂജ നടന്നിട്ടുണ്ട്. റഫാല്‍ ഇടപാടും നീരവ് മോദി കേസും തന്നെയായിരുന്നു രാഹുലിന്റെ മുഖ്യ പ്രചാരണായുധങ്ങള്‍. പിസിസി അധ്യക്ഷന്‍ കമല്‍ നാഥും പ്രചാരണസമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പമുണ്ടായിരുന്നു.
Post Your Comments