തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവില്‍ കുറവ് പ്രകടമായി. 30189191 രൂപയും രണ്ടുകിലോ 494 ഗ്രാം 300മില്ലിഗ്രാം സ്വര്‍ണവും 13കിലോ വെള്ളിയും ലഭിച്ചു. 132000 രൂപയുടെ നിരോധിത നോട്ടുകളും ഉണ്ടായിരുന്നു.
മുന്‍ മാസത്തെ അപേക്ഷിച്ച് 75ലക്ഷത്തിലധികം രൂപയുടെ കുറവാണ് ഇത്തവണ പ്രകടമായത്. സാധാരണ ഒരുമാസത്തെ ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്താന്‍ പത്ത് ദിവസത്തിലധികം സമയമെടുക്കാറുണ്ടെന്നിരിക്കെ ഇത്തവണ ഭണ്ഡാരമെണ്ണല്‍ ആറുദിവസത്തിലൊതുങ്ങി. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണു കാണിക്ക ബഹിഷ്കരിക്കാൻ സംഘ് പരിവാർ സംഘടനകൾ ആഹ്വാനം ചെയ്തത്.
ഇതേത്തുടർന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിൽ ഭക്തർ സ്വാമി ശരണം എന്നു രേഖപ്പെടുത്തിയ കടലാസ് തുണ്ടുകൾ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ അഞ്ചുകോടിക്കു മുകളില്‍ ഭണ്ഡാര വരവുണ്ടായിരുന്നുവെന്നതും താരതമ്യ പഠനത്തിനിട നല്‍കുന്നുണ്ട്.
Post Your Comments