ആധുനിക ലോകത്തിൽ ഏത് രീതിയിലുള്ള റോബോട്ടുകളെയും നമുക്കിവിടെ പ്രതീക്ഷിക്കാം. ലോകമാര്‍ക്കറ്റുകള്‍ പുത്തന്‍ റോബോട്ടിക് മേഖലയില്‍ പുത്തന്‍ സാങ്കേതി വിദ്യകള്‍ പ്രതീക്ഷിക്കുമ്പോള്‍ കൗതുകമുണര്‍ത്തി ശാത്രലോകത്തിന്റെ റോബോട്ട് പാമ്പുകളും എത്തുന്നു.
ദുരന്തം നടന്ന സ്ഥലങ്ങളില്‍ മനുഷ്യനെത്തിപ്പെടാന്‍ കഴിയാത്ത ഭാഗങ്ങളില്‍ നുഴഞ്ഞ് കയറാന്‍ പാമ്പ് റോബോട്ടിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ വാദം. ഏണികളില്ക്കൂടി ഇവ ഇഴഞ്ഞുകയറുക തുടങ്ങി പ്രയാസമേറിയവ പോലും അനായാസം ചെയ്യാൻ ഈ റോബോട്ടിനാകും.
ക്യോട്ടോ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കമ്മ്യൂണിക്കേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
Post Your Comments