തിരുവനന്തപുരം: നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്നും യുവതികള്‍ ശബരിമലയിലേക്ക് വരാതിരിക്കാന്‍ ശ്രമിക്കണമെന്നും തീകൊണ്ട് കളിക്കരുതെന്നുംമുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ശബരിിമലയില് സ്ത്രീകളെ കയറ്റില്ലെന്ന് ചൂണ്ടിക്കാട്ടി നിലയ്ക്കലില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കാലുകുത്തുകയാണെങ്കില്‍ അത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കും, നിലയ്ക്കലില്‍ വെല്ലുവിളിയുമായി സ്ത്രീ കൂട്ടായ്മ രംഗഗത്തെത്തിയിരിക്കുകയാണ്. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്കെത്തുന്ന യുവതികളെ തടയാനും പിന്തിരിപ്പിക്കാനും നിലയ്ക്കലില്‍ മുന്നില്‍ നില്‍ക്കുകയാണ് ഈ സ്ത്രീ കൂട്ടായ്മ. അതുവഴി തീര്‍ത്ഥാടനത്തിനെത്തുന്ന വാഹനങ്ങള്‍ അനധികൃതമായി തടഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
സുപ്രീകോടതി കോടതി വിധി അതുപോലെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. എന്തൊക്കെ വെല്ലുവിളികള്‍ വന്നാലും വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഉണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments