നെയ്റോബി: തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ടാന്‍സാനിയയുടെ സാമ്പത്തിക തലസ്ഥാനമായ ദാര്‍ എസ് സലാമില്‍നിന്നാണ് ടാന്‍സാനിയന്‍ കോടീശ്വരന്‍ ദേവ്ജിയെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്.
ഒരു ബില്യണ്‍ ടാന്‍സാനിയ ഷില്ലിംഗാണ്(3.26 കോടി രൂപ) പാരിതോഷികം നല്‍കുന്നത്. നഗരത്തിലെ ഒരു ഹോട്ടലിലെ ജിമ്മിലേക്ക് പോകുന്നതിനിടെ മിടിഎല്‍ ഗ്രൂപ്പിന്റെ തലവനായ ദേവ്ജിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദേവ്ജിയുടെ തിരോധാനത്തിന് പിന്നില്‍ വെള്ളക്കാരായ രണ്ടു പേരാണെന്നാണ് പോലീസ് കരുതുന്നത്.
ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ ദേവ്ജിയുടെ ആസ്തി 150 കോടി ഡോളറാണ്. ഫോബ്സ് മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ടാന്‍സാനിയക്കാരനാണ് അദ്ദേഹം. അതേസമയം കേസുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല.
Post Your Comments