പത്തനംതിട്ട: ശബരിമല നട നാളെ തുറക്കുമ്പോള്‍ എല്ലാ ഭക്തര്‍ക്കും യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. കഴിഞ്ഞ സീസണുകളില്‍നിന്ന് വ്യത്യസ്തമായി നിലക്കലില്‍നിന്നും പമ്പ വരെ ചെയിന്‍ സര്‍വീസായി കെഎസ്ആര്‍ടിസി ബസുകള്‍മാത്രമാണ് ഇത്തവണ സര്‍വീസ് നടത്തുക. സ്ത്രീകളടക്കം എല്ലാ വിശ്വാസികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും നിലക്കലില്‍നിന്നും പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യുവര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ തയ്യാറാക്കുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍പറഞ്ഞു.
പണമായി മാത്രല്ല ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍വഴിയും ടിക്കറ്റ് എടുക്കാം. ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്തുമാത്രമേ ബസിലേക്ക് കയറാനൊക്കൂ. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 48 മണിക്കൂര്‍ മാത്രമായിരിക്കും സാധുത. ദര്‍ശനശേഷവും ഭക്തര്‍ സന്നിധാനത്ത് തുടരുന്നത് ഒഴിവാക്കാനാണിത്.
Post Your Comments