Latest NewsKerala

കലൂരില്‍ കെഎസ്ആര്‍ടിസി ഡ്രെെവറെ കാര്‍ യാത്രികര്‍ ആക്രമിച്ച് താക്കോല്‍ തട്ടിയെടുത്തു

കൊച്ചി : കലൂരില്‍ കെഎസ്ആര്‍ടിസി ഡ്രെെവറെ കാര്‍ യാത്രികര്‍ ആക്രമിച്ച് താക്കോല്‍ തട്ടിയെടുത്തു. പാലക്കാട്  – കണ്ണൂര്‍ കെ എസ് ആര്‍ടിസി ബസിലെ ഡ്രെെവറെയാണ് കാര്‍ യാത്രികര് ആക്രമിച്ചത്. യാത്രക്കിടയില്‍ കലൂര്‍ വെച്ച് കാറില്‍ ബസ് മുട്ടിയെന്നാരോപിച്ച് കാറില്‍ ഉണ്ടായിരുന്നവര്‍ ബസില്‍ കയറുകയും ഡ്രെെവറെ ആക്രമിക്കുകയും ബസില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. ശേഷം വണ്ടിയില്‍ നിന്ന് താക്കോല്‍ ഉൗരിയെടുക്കുകയും കാറില്‍ കയറി കടന്നുകളയുകയും ചെയ്തു.

കാറിലുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നിരവധി യാത്രികര്‍ വിദ്യാര്‍ത്ഥികള്‍ യുവതികള്‍ അടക്കമുളളവരാണ് ബസിലുള്ളത്. മഴയായത് മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉളളതാണെന്ന് യാത്രികര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button