ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ നിരക്കില്‍ വര്‍ദ്ധന. ഇന്ധന വിലക്കയറ്റവും ഭക്ഷ്യ ഉല്‍പന്ന വില കൂടിയതുമാണ് നിരക്കുയര്‍ത്താന്‍ കാരണം. ഇന്ധന വിലക്കയറ്റം 16.65 ശതമാനമാണ്. പെട്രോള്‍ 17.21%, ഡീസല്‍ 22.18%. ഭക്ഷ്യ ഉല്‍പന്ന വില സൂചിക 0.51 ശതമാനമായി ഉയര്‍ന്നു. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം സെപ്റ്റംബറില്‍ 5.13 ശതമാനത്തിലെത്തി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നിരക്ക് 3.14 ശതമാനമായിരുന്നു.ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒക്ടോബര്‍-മാര്‍ച്ചില്‍ 3.9-4.5 ശതമാനത്തില്‍ എത്തുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. 2 മാസത്തെ ഉയര്‍ന്ന നിരക്കാണിത്.
Post Your Comments