ഗുജറാത്ത് : പ്രേതങ്ങള്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് വീട്ടമ്മ തന്റെ അഞ്ച് മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ വന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്നാണ് അയല്‍വാസികളുടെ വെളിപ്പെടുത്തല്‍. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാഞ്ച്പിപ്ലാ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് യുവതി കുട്ടികളുമായി കിണറ്റില്‍ ചാടിയ വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിച്ചേര്‍ന്നത്. അമ്മയെയും മൂത്ത കുട്ടിയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നുകുട്ടികളുടെ മൃതദേഹം ഫയര്‍ ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. ഒരു വയസ്സും ഒന്നരവയസ്സും എട്ടു വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
പത്ത് വയസ്സുള്ള മകള്‍ ധര്‍മ്മിഷ്ഠയും അമ്മ ഗീതയുമാണ് രക്ഷപ്പെട്ടത്. കണ്ണടച്ചാല്‍ പ്രേതങ്ങള്‍ പിന്നാലെ വരുന്നത് പോലെ തോന്നുമായിരുന്നു എന്ന് ഗീത പൊലീസിനോട് വെളിപ്പെടുത്തി. കൂടാതെ കര്‍ഷക കുടുംബമായ ഇവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരുടെ കൃഷി വളരെ മോശമായിരുന്നു. കുട്ടികള്‍ക്ക് രണ്ട് നേരം ഭക്ഷണം കൊടുക്കാന്‍ പോലും ഇവര്‍ക്ക് സാധിച്ചിരുന്നില്ല. കൂടാതെ പ്രേതത്തിന്റെ ശല്യവും. അങ്ങനെയാണ് അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒറ്റയ്ക്ക് മരിച്ചാല്‍ മക്കളുടെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അതിനാലാണ് അവര്‍ കുട്ടികള്‍ക്കൊപ്പം ആത്ഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments