ലക്നോ: ഉത്തര്‍പ്രദേശിലെ അലഹാബാദിന്റെ പേര് “പ്രയാഗ്രാജ്’ എന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചരിത്രരപ്രസിദ്ധമായ അലഹബാദിന്റെ പേര് മാറ്റാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സര്‍ക്കാരിന് അത്രയ്ക്ക് താത്പര്യമുണ്ടെങ്കില്‍ പുതിയൊരു നഗരം സ്ഥാപിച്ച ശേഷം അതിന് “പ്രയാഗ്രാജ്’ എന്ന പേരു നല്‍കാവുന്നതാണെന്നും പക്ഷെ, അലഹാബാദ് എന്ന പേര് മാറ്റരുതെന്നും കോണ്‍ഗ്രസ് വക്താവ് ഓംകാര്‍ സിംഗ് ആവശ്യപ്പെട്ടു.
ഗാന്ധിജിയുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും കാലത്ത് ആവേശം പകര്‍ന്ന സ്ഥലങ്ങളിലൊന്നായിരുന്നു അലഹാബാദെന്നും 1888, 1892, 1910 എന്നീ വര്‍ഷങ്ങളിലെ കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ നടന്നത് അലഹാബാദിലായിരുന്നുവെന്നും ഓംകാര്‍ സിംഗ് പറഞ്ഞു. അലഹാബാദ് സര്‍വകലാശാലയെ പ്രയാഗ്രാജ് സര്‍വകലാശാലയെന്ന് പുനര്‍നാമകരണം ചെയ്താല്‍ അത് സര്‍വകലാശാലയുടെ വ്യക്തിത്വം നഷ്ടമാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments