ഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട പ്രതിയെ സിബിഐ വിജയകരമായി തിരിച്ചെത്തിച്ചു. 47 കാരനായ മുഹമ്മദ് യാഹിയ എന്ന കുറ്റവാളിയെയാണ് ഇന്ത്യയുടെ ആവശ്യപ്രകാരം ബെഹ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.
ഒമ്പത് വര്‍ഷം മുമ്പ് രാജ്യം വിട്ടുപോയ പ്രതിയെയാണ് സിബിഐ തിരികെ എത്തിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവര്‍ രാജ്യം വിട്ട് സുരക്ഷിതരാകുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഈ കേസില്‍ സിബഐയുടെ പരിശ്രമം വിജയകരമായത്. സാമ്പത്തികകുറ്റവാളികള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ആഗസ്റ്റില്‍ പുതിയ നിയമം കൊണ്ടുവന്നതിന് ശേഷം ആദ്യമായാണ് വിദേശരാജ്യങ്ങളുടെ സഹായത്തോടെ ഒരു പ്രതിയെ തിരികെ രാജ്യത്തെത്തിക്കുന്നത്. അതേസമയം യാഹിയയുടെ കാര്യത്തില്‍ ശ്രമം വിജയിച്ചെങ്കിലും വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി, ജതിന്‍ മേഹ്ത, നിതിന്‍ സന്ദേസര എന്നീ വന്‍സ്രാവുകളെ രാജ്യത്തെത്തിക്കാനുള്ള ശ്രമം എങ്ങുമെത്തിയിട്ടില്ല.
ബംഗലൂര്‍ സ്വദേശിയായ യാഹിയ 2003 ല്‍ 46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കാട്ടിയത്. തട്ടിപ്പിന് ഇരയായ ദമ്പതികളുടെ പരാതിപ്രകാരം 2009 ലാണ് സിബിഐ ഈ കേസ് ഏറ്റെടുത്തത്. എന്നാല്‍ ഇതോടെ ഇയാള്‍ രാജ്യം വിടുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ സംഘം ഇയാള്‍ക്കെതിരെ സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി കുറ്റക്കാരെന്ന് വിധിക്കുകയുമായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ യാഹിയയുടെ വിവരങ്ങള്‍ ശേഖരിച്ച ബെഹ്റന്‍ അധികൃതര്‍ക്ക് ഇയാള്‍ക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൈമാറുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച യാഹിയയെ വെള്ളിയാഴ്ച്ച ബംഗലൂരുവിലെത്തി.
രാജ്യം വിട്ട് വിദേശരാജ്യങ്ങളില്‍ സുരക്ഷിതരായി കഴിയുന്ന ആറു സ്ത്രീകളടക്കം 28 സാമ്പത്തിക കുറ്റവാളികളുടെ പട്ടിക അടുത്തിടെ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ 6000 കോടി മുതല്‍ 9000 കോടി വരെ തുക തട്ടിപ്പ് നടത്തിയവരുടെ പട്ടികയിലാണ് വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവര്‍.
Post Your Comments